ക്യാപ്റ്റനെ മാറ്റിയാൽ പഴയ ക്യാപ്റ്റൻ പണി തരും, കാലങ്ങളായുള്ള തെറ്റിദ്ധാരണ, ഗിൽ- രോഹിത് വിഷയത്തിൽ ഗവാസ്കർ

അഭിറാം മനോഹർ

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (18:26 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണയാണ് ഒരു താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയാല്‍ ആ താരം പുതിയ ക്യാപ്റ്റന് പണി നല്‍കും എന്നുള്ള കാര്യമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ സുനില്‍ ഗവാസ്‌കര്‍. ദ ഹിന്ദുവിന്റെ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ സ്‌പോര്‍ട്സ്റ്റാറില്‍ എഴുതിയ കോളത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. ഇങ്ങനെയൊരു തീരുമാനമുണ്ടാകുമ്പോള്‍ അതൃപ്തി പങ്കുവെയ്ക്കും എന്നതല്ലാതെ മറ്റൊന്നും ഒരാള്‍ ചെയ്യില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു. നിലവില്‍ ഇതേ തെറ്റിദ്ധാരണയാണ് രോഹിത് ശര്‍മ- ശുഭ്മാന്‍ വിഷയത്തിലും ഉയര്‍ന്ന് കേല്‍ക്കുന്നതെന്ന് കോളത്തില്‍ ഗവാസ്‌കര്‍ പറയുന്നു.
 
ഓസ്‌ട്രേലിയയില്‍ സീനിയര്‍ താരങ്ങളെ ഗില്‍ എങ്ങനെ കൈകാര്യം ചെയ്യുമെനാണ് പലരും ചോദിക്കുന്നത്. ഗില്‍ നായകനായി എന്നതല്ലാതെ അവരുടെ ബന്ധത്തില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല. മറിച്ച് ഈ 2 വലിയ താരനഗ്‌ളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഗില്ലിന് മുന്നിലുള്ളത്. ഏകദിനത്തില്‍ നായകനായി അരങ്ങേറുന്ന ഒരാള്‍ക്ക് ഇതില്‍ പരം അനുഗ്രഹം മറ്റൊന്നില്ല.മാസങ്ങള്‍ക്കിപ്പുറം തിരിച്ചുവരുമ്പോള്‍ പെര്‍ത്ത് പോലുള്ള ബൗണ്‍സി പിച്ചില്‍ തിരിച്ചുവരവ് എളുപ്പമല്ല. കോലിയ്ക്കും രോഹിത്തിനും മാത്രമല്ല സ്ഥിരമായി കളിച്ചുവരുന്ന മറ്റ് താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്താനായിട്ടില്ല. 3 ഫോര്‍മാറ്റുകള്‍ ഇത്രയും ബിസി ഷെഡ്യൂളില്‍ ഇട കലരുമ്പോള്‍ ശരീരത്തിനും മനസ്സിനും ബാലന്‍സ് കണ്ടെത്താനാവുക എന്നത് വെല്ലുവിളിയാണ്. വൈറ്റ് ബോളിന്റെ ബൗണ്‍സ് പ്രകാരം ബാറ്റ് സ്പീഡ് കൂട്ടുകയും കൂടുതല്‍ ബൗണ്ടറികളും സിക്‌സുകളും നേടാനായി അതിന് തക്ക സാങ്കേതികത പിന്തുടരേണ്ടിയും വരും. ബൗളര്‍മാര്‍ക്കാണെങ്കില്‍ റെഡ് ബോളിനേക്കാള്‍ വ്യത്യസ്തമായ ലെങ്തില്‍ പന്തെറിയണം. അനുഭവസമ്പത്തുള്ള താരങ്ങള്‍ക്ക് പോലും ഇത് പ്രയാസമാണ്. വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കാതിരുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ 2 വാം അപ്പ് മാച്ചുകളില്‍ അവസരം നല്‍കാമായിരുന്നു. ഗവാസ്‌കര്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍