ROHitman Records: അഫ്ഗാനെ ഹിറ്റ്മാന്‍ പഞ്ഞിക്കിടും, താരത്തിന്റെ മുന്നില്‍ റെക്കോര്‍ഡുകളുടെ നീണ്ടനിര

അഭിറാം മനോഹർ
വ്യാഴം, 11 ജനുവരി 2024 (13:45 IST)
ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും പ്രകടനങ്ങളെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുതാരങ്ങളും ദേശീയ ടീമില്‍ ടി20 ഫോര്‍മാറ്റില്‍ തിരിച്ചെത്തുന്നത്. ടി20 ലോകകപ്പ് ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്നു എന്നതിനാല്‍ തന്നെ അഫ്ഗാന്‍ പരമ്പരയില്‍ മികച്ച പ്രകടനം തന്നെ ഇരുതാരങ്ങളും കാഴ്ചവെയ്ക്കുമെന്ന് ഉറപ്പാണ്.
 
അതേസമയം അഫ്ഗാനെതിരായ പരമ്പരയില്‍ ഒരുപിടി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ടി20 കരിയറില്‍ 989 ബൗണ്ടറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 11 ബൗണ്ടറികള്‍ കൂടി നേടാനായാല്‍ ഇത് 100 ബൗണ്ടറികളായി ഉയര്‍ത്താന്‍ ഹിറ്റ്മാനാകും. ഇന്റര്‍നാഷണല്‍ ടി20യില്‍ 348 ബൗണ്ടറികളാണ് ഹിറ്റ്മാനുള്ളത്. 2 ബൗണ്ടറി കൂടി നേടിയാല്‍ ഇത് 350 ആക്കി മാറ്റാനും താരത്തിന് സാധിക്കും. ആദ്യ ടി20 മത്സരം ഇന്ന് മോഹാലിയിലാണ് നടക്കുന്നത്. രണ്ടാം ടി20 മത്സരം ജനുവരി 14ന് ഇന്‍ഡോറിലും മൂന്നാം ടി20 മത്സരം 17ന് ബെംഗളുരുവിലും നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article