ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ 5 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മത്സരത്തിലെ ടീമിന്റെ പ്രകടനത്തെ പറ്റി വിശദീകരിച്ച് ആര്‍സിബി നായകന്‍ രജത് പാട്ടീധാര്‍. മത്സരത്തിലെ ടീമിന്റെ ബാറ്റിംഗ് പ്രകടനത്തില്‍ നിരാശപങ്കുവെച്ച രജത് പാട്ടീധാര്‍ ആര്‍സിബി ബൗളിംഗ് യൂണിറ്റിനെ പ്രശംസിക്കുകയും ചെയ്തു. ഐപിഎല്ലിലെ തങ്ങളുടെ ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്.
മത്സരശേഷം സംസാരിക്കവെയാണ് ടീം ബാറ്റിംഗ് യൂണിറ്റിനെ പറ്റിയുള്ള അതൃപ്തി നായകന്‍ പ്രകടിപ്പിച്ചത്. ആര്‍സിബി ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ പ്രശ്‌നമാണെന്നും അത് പരിഹരിക്കരിക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു. തുടക്കത്തില്‍ പിച്ചിന്റെ സ്വഭാവം ബുദ്ധിമുട്ടേറിയതായിരുന്നു. പന്ത് പതിയെയും വേഗത വ്യത്യാസമായുമാണ് വന്നത്. പക്ഷേ ഞങ്ങള്‍ ബാറ്റ് ചെയ്ത രീതിക്ക് അതൊരു ഒഴികഴിവല്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി.ബൗളിംഗ് യൂണിറ്റ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അത് ടീമിന് വലിയ പോസിറ്റീവാണ്. അവരുടെ ശ്രമം കാരണമാണ് ഇന്നത്തെ മത്സരത്തില്‍ ചെറിയൊരു സാധ്യതയെങ്കിലും ടീമിന് ലഭിച്ചത്. പാട്ടീദാര്‍ പറഞ്ഞു.