Shreyas Iyer: എത്ര പറഞ്ഞിട്ടും തിരുത്തുന്നില്ല, പിഴവുകള്‍ ആവര്‍ത്തിക്കുന്നു; ശ്രേയസ് അയ്യരെ പുറത്താക്കിയത് ഷോട്ട് സെലക്ഷന്റെ പേരില്‍ !

രേണുക വേണു

ബുധന്‍, 10 ജനുവരി 2024 (15:38 IST)
Shreyas Iyer: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താതിരുന്നത് മോശം പ്രകടനം കാരണമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ശ്രേയസിന്റെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്ക് അവമതിപ്പുണ്ട്. അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയാണ് ശ്രേയസ് ചെയ്യുന്നതെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. ഇക്കാരണത്താലാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലേക്ക് താരത്തെ പരിഗണിക്കാതിരുന്നത്. 
 
ഷോട്ട് ബോളുകള്‍ കളിക്കുന്നതില്‍ ശ്രേയസ് ഇപ്പോഴും നിരാശപ്പെടുത്തുകയാണെന്ന് സെലക്ടര്‍മാര്‍ പറയുന്നു. ശ്രദ്ധിച്ചു കളിക്കേണ്ടതിനു പകരം അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ചു വിക്കറ്റ് വലിച്ചെറിയുന്നു. പലതവണ തിരുത്താന്‍ ശ്രമിച്ചിട്ടും ശ്രേയസ് ഈ പിഴവുകള്‍ ആവര്‍ത്തിക്കുകയാണെന്നാണ് സെലക്ടര്‍മാരുടെ നിരീക്ഷണം. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു പോരായ്മകള്‍ മെച്ചപ്പെടുത്താന്‍ സെലക്ടര്‍മാര്‍ ശ്രേയസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍