Shreyas Iyer, Ishan kishan: അയ്യരും ഇഷാനും എവിടെ? എന്താണ് ഇന്ത്യൻ ടീമിൽ നടക്കുന്നത്: പൊട്ടിത്തെറിച്ച് ആകാശ് ചോപ്ര

അഭിറാം മനോഹർ

ചൊവ്വ, 9 ജനുവരി 2024 (19:33 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടി20 പരമ്പരയിലേയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്താതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ടി20 ടീമില്‍ താരങ്ങള്‍ വന്നും പോയിയും ഇരിക്കുന്നതില്‍ വലിയ അസംതൃപ്തിയാണ് താരം പ്രകടിപ്പിച്ചത്. സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിച്ചത് മധ്യനിരയിലെ ബാറ്റിംഗ് പ്രകടനങ്ങള്‍ മൂലമാണെന്നും ആകാശ് ചോപ്ര പറയുന്നു.
 
ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ വൈസ് ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യര്‍. ദക്ഷിണാഫ്രിക്കക്കെതിരായ സ്‌ക്വാഡിലും അയ്യരുണ്ടായിരുന്നു. എന്നാലിപ്പോള്‍ ശ്രേയസ് അയ്യരിനും ടീമില്‍ ഇടമില്ല. ഓസ്‌ട്രേലിയക്കെതിരായ ടി20 ടീമില്‍ ശിവം ദുബെയുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടീമിലെടുത്തില്ല.എന്നാല്‍ ഇപ്പോള്‍ അഫ്ഗാനെതിരെ ടീമിലുണ്ട്. എവിടെയാണ് ഇഷാന്‍ കിഷന്‍. അദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരമുണ്ടോ. ആകാശ ചോപ്ര ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍