ഏറ്റവും പ്രയാസം ആ ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാനാണെന്ന് റാഷിദ് ഖാൻ

Webdunia
വെള്ളി, 15 മെയ് 2020 (12:31 IST)
നിലവിൽ അന്താരാഷ്ട്രക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് അഫ്ഗാൻ താരമായ റാഷിദ് ഖാൻ. ലോകത്തെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ റാഷിദ് ഖാൻ ഇപ്പോളിതാ ഏതൊക്കെ താരങ്ങൾക്കെതിരെയാണ് പന്തെറിയാൻ ഏറ്റവും പ്രയാസപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.
 
2 വെസ്റ്റിൻഡീസ് താരങ്ങളും ഒരു ഇന്ത്യൻ താരവുമാണ് റാഷിദ് ഖാന്റെ പട്ടികയിലുള്ളത്.കരീബിയൻ ബാറ്റിങ്ങ് ഇതിഹാസമായ ക്രിസ് ഗെയിലും വെസ്റ്റിൻഡീസിന്റെ തന്നെ ആന്ദ്രെ റസ്സലുമാണ് റാഷിദ് ഖാന്റെ ലിസ്റ്റിലെ ആദ്യ രണ്ട് താരങ്ങൾ. പന്തെറിയാൻ ഏറ്റവും പ്രയാസപ്പെട്ട മൂന്നാമത്തെ ബാറ്റ്സ്മാനായി ഇന്ത്യയുടെ ഹാർദ്ദിക് പാണ്ഡ്യയെയാണ് റാഷിദ് തിരഞ്ഞെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article