ലോകകപ്പിന് വന്നാലും അഹമ്മദാബാദിൽ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ്, തീരുമാനമെടുക്കാതെ പാകിസ്ഥാൻ

Webdunia
വ്യാഴം, 8 ജൂണ്‍ 2023 (19:10 IST)
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരവേദികളില്‍ നിന്നും അഹമ്മദാബാദിനെ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഏഷ്യാകപ്പില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറുമെന്ന് ഏകദേശം ഉറപ്പായതൊടെയാണ് ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന സമീപനം പാകിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നത്.
 
നേരത്തെ ലോകകപ്പില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കാനായി ഐസിസി അധികൃതര്‍ പാകിസ്ഥാനിലെത്തി പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവര്‍ക്ക് മുന്നിലാണ് അഹമ്മദാബാദില്‍ കളിക്കില്ലെന്നും പകരം കൊല്‍ക്കത്ത,ചെന്നൈ,ബെംഗളുരു എന്നിവിടങ്ങളില്‍ കളിക്കാന്‍ ടീം തയ്യാറാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. നോക്കൗട്ടില്‍ അല്ലാതെ അഹമ്മദാബാദില്‍ കളിക്കാന്‍ താത്പര്യമില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാകപ്പില്‍ ഇന്ത്യ പാകിസ്ഥാനില്‍ പോകാത്ത സാഹചര്യത്തില്‍ പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കണമോ എന്ന കാര്യത്തില്‍ പാക് സര്‍ക്കാര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article