ലോകകപ്പില്‍ പാകിസ്ഥാനും വേണം, അനുനയനത്തിന് ലാഹോറിലെത്തി ഐസിസി പ്രസിഡന്റും സംഘവും

വ്യാഴം, 1 ജൂണ്‍ 2023 (13:29 IST)
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ അവസാന ശ്രമവുമായി ഐസിസി. പാകിസ്ഥാന്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് വാങ്ങാന്‍ ഐസിസി ചെയര്‍മാന്‍ ഗ്രേഗ് ബാര്‍ക്ലെ, സിഇഒ ജെഫ് അലാര്‍ഡിസും ലാഹോറിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
ഏഷ്യാകപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഉറപ്പിച്ചതൊടെയാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡ് എടുത്തത്. ഏഷ്യാകപ്പ് പാകിസ്ഥാന്‍ അല്ലാതെ മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിനായാണ് ബിസിസിഐ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാനെ അനുനയിപ്പിക്കാന്‍ ഐസിസി ശ്രമിക്കുന്നത്.
 
അതേസമയം ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നിന്നും മാറ്റി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് നിര്‍ദേശം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മുന്നിലുണ്ട്. ശ്രീലങ്കയെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പിന്തുണച്ചിട്ടുള്ളത്. ടൂര്‍ണമെന്റ് നടത്താന്‍ സജ്ജമാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍