കടലാസിലെ ഏറ്റവും കരുത്തരായ ടീമുമായാണ് പോയത് എന്നിട്ടും, 2007ലെ ലോകകപ്പ് കരിയറിലെ വലിയ ദുഖമെന്ന് സെവാഗ്

ഞായര്‍, 4 ജൂണ്‍ 2023 (18:35 IST)
2003ലെ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ നഷ്ടമായ ലോകകിരീടം കൊണ്ടെ വരു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ മത്സരിച്ച ലോകകപ്പായിരുന്നു 2007ലെ ഏകദിന ലോകകപ്പ്. ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം കടലാസില്‍ ഏറ്റവും ശക്തമായ ടീമായിരുന്നു. എന്നാല്‍ ലോകകപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി നാണംകെട്ടാണ് അന്നത്തെ ഇന്ത്യന്‍ സംഘം ലോകകപ്പില്‍ നിന്നും മടങ്ങിയത്.
 
2007ലെ ലോകകപ്പിലെ ഇന്ത്യന്‍ ടീം ഏറ്റവും മികച്ച സംഘമായിരുന്നു. പേപ്പറില്‍ അതിനേക്കാള്‍ ശക്തമായ ടീം മുന്‍പ് ഉണ്ടായിട്ടില്ല. എന്നാല്‍ ബര്‍മുഡക്കെതിരെ ഒരു മത്സരം മാത്രം ജയിച്ചാണ് അന്ന് ഇന്ത്യ പുറത്തായത്. അത് എന്ന വളരെയധികം വേദനിപ്പിച്ചു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് ഷോയില്‍ സെവാഗ് പറഞ്ഞു.
 
2007 ലോകകപ്പിലെ തോല്‍വി ഏറെ വേദനിപ്പിച്ചു. കാരണം 2007ലെ ഞങ്ങളുടെ ടീം ലോകത്തിലെ തന്നെ മികച്ച ടീമുകളില്‍ ഒന്നായിരുന്നു. 2003ലെ ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമായിരുന്നു ഞങ്ങളുടേത്. ഇന്ത്യ അടുത്ത റൗണ്ടിലേക്ക് അനായാസമായി പ്രവേശിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ബര്‍മുഡയ്‌ക്കെതിരെ മാത്രമെ ടീമിന് വിജയിക്കാനായുള്ളു. തോറ്റതിനാല്‍ മടക്കയാത്രയ്ക്ക് ഞങ്ങള്‍ക്ക് ടിക്കറ്റ് ഇല്ലായിരുന്നു. വിന്‍ഡീസില്‍ 2 ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. ഞാന്‍ ആ രണ്ട് ദിവസവും എന്റെ റൂമില്‍ നിന്നും ഇറങ്ങിയിരുന്നില്ല. 2 ദിവസം ഞാന്‍ റൂമില്‍ അടച്ചിരിക്കുകയായിരുന്നു. സെവാഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍