കോലി തന്റെ പ്രതാപത്തിലേക്ക് മടങ്ങിയെത്തികഴിഞ്ഞു, ഓസീസിന് വലിയ ഭീഷണിയെന്ന് റിക്കി പോണ്ടിംഗ്

വ്യാഴം, 1 ജൂണ്‍ 2023 (19:18 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ വലിയ ശക്തികളായ ഇന്ത്യയും ഓസീസും തമ്മിലേറ്റുമുട്ടുന്ന ഫൈനല്‍ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. മികച്ച ഫോമിലാണ് ടീം ഇന്ത്യയെങ്കിലും ഫൈനല്‍ മത്സരം ഇംഗ്ലണ്ടിലെ ഓവലിലാണ് എന്നുള്ളത് ഓസീസിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
 
അതേസമയം ഫൈനല്‍ മത്സരത്തില്‍ ഓസീസിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുക രണ്ട് ഇന്ത്യന്‍ താരങ്ങളാകുമെന്ന് മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിംഗ് പറയുന്നു. ചേതേശ്വര്‍ പുജാരയും വിരാട് കോലിയുമാണ് ഓസീസ് ഭയക്കുന്ന 2 ഇന്ത്യന്‍ താരങ്ങള്‍. ഓവലിലെ പിച്ച് ഓസീസിലെ പിച്ചുകള്‍ക്ക് സമാനമാണ് എന്നത് ഓസീസിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ ഓവലില്‍ കളിച്ച് പരിചയമുള്ള താരമാണ് പുജാര. അതിനാല്‍ പുജാരയെ നേരത്തെ തന്നെ പുറത്താക്കുക എന്നതാകും ഓസീസിന്റെ ലക്ഷ്യം.
 
പുജാര മുന്‍പ് തന്നെ ഓസീസിന്റെ കണ്ണിലെ കരടാണ്. ടി20 ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് കോലി ബാറ്റ് ചെയ്തത്. ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം മികച്ച പ്രകടനമാണ് സമീപകാലത്ത് കോലി നടത്തിയത്. കോലി തന്റെ പ്രതാപത്തിലേക്ക് മടങ്ങ്കഴിഞ്ഞു. കലാശപോരിനിറങ്ങുമ്പോള്‍ ഇതും ഓസീസിന് മുന്നില്‍ വലിയ വെല്ലുവിളിയാകും. ഐസിസി വീഡിയോയില്‍ റിക്കി പോണ്ടിംഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍