World Test Championship Final: അങ്ങനെയൊരു മണ്ടത്തരം ഇന്ത്യ ചെയ്യുമോ? ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ ആശയക്കുഴപ്പം

വ്യാഴം, 1 ജൂണ്‍ 2023 (08:37 IST)
World Test Championship: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ആശയക്കുഴപ്പം. രണ്ട് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോ എന്നതാണ് സെലക്ടര്‍മാരുടെ അടക്കം തല പുകയ്ക്കുന്നത്. ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതലാണ് ഫൈനല്‍ മത്സരം. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. 
 
പേസ് ബൗളിങ്ങിന് പിന്തുണ നല്‍കുന്ന ഓവലിലെ പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ഇതില്‍ അശ്വിനേയും ജഡേജയേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. എന്നാല്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുമ്പോള്‍ ഒരു പേസ് ബൗളറെ കുറയ്‌ക്കേണ്ടി വരും. പേസ് ബൗളിങ്ങിന് ഗുണം ചെയ്യുന്ന പിച്ചില്‍ മൂന്ന് പേസര്‍മാരുമായി ഇറങ്ങുന്നത് മണ്ടത്തരമാണെന്ന് ആരാധകര്‍ പറയുന്നു. 
 
അശ്വിന്‍, ജഡേജ എന്നിവരില്‍ ഒരാള്‍ക്ക് മാത്രം പ്ലേയിങ് ഇലവനില്‍ അവസരം നല്‍കി നാല് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പം ശര്‍ദുല്‍ താക്കൂറിനെ കൂടി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. 
 
ഇന്ത്യ, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രികര്‍ ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍