രോഹിത് നായകന്‍, പോണ്ടിംഗിന്റെ ഇന്ത്യ ഓസീസ് സംയുക്ത ഇലവനില്‍ 4 ഇന്ത്യന്‍ താരങ്ങള്‍ മാത്രം

തിങ്കള്‍, 29 മെയ് 2023 (20:44 IST)
ഇന്ത്യ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സംയുക്ത ഇലവനെ തിരെഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. 4 ഇന്ത്യന്‍ താരങ്ങളും 7 ഓസീസ് താരങ്ങളും അടങ്ങുന്നതാണ് പോണ്ടിംഗിന്റെ സംയുക്ത ഇലവന്‍. രോഹിത് ശര്‍മയെയാണ് പോണ്ടിംഗ് ടീം നായകനായി തിരെഞ്ഞെടുത്തത്.
 
രോഹിത്തിനൊപ്പം ഉസ്മാന്‍ ഖവാജയാണ് പോണ്ടിംഗിന്റെ ഇലവനിലെ ഓപ്പണിംഗ് ജോഡി. ഇന്ത്യയുടെ യുവ സെന്‍സേഷനായ ശുഭ്മാന്‍ ഗില്ലിന് പോണ്ടിംഗിന്റെ ടീമില്‍ ഇടം നേടാനായില്ല. മാര്‍നസ് ലബുഷെയ്ന്‍ മൂന്നാമതും വിരാട് കോലി നാലാമതും സ്റ്റീവ് സ്മിത്ത് അഞ്ചാമനുമായും കളിക്കാനിറങ്ങും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോശം ഫോമിലായിരുന്നെങ്കിലും കോലി ഫോമില്‍ തിരിച്ചെത്തിയതാണ് കോലിയെ ഉള്‍പ്പെടുത്താന്‍ കാരണമായതെന്ന് പോണ്ടിംഗ് പറയുന്നു.
 
രവീന്ദ്ര ജഡേജയും നഥാന്‍ ലിയോണുമാണ് ടീമിലെ സ്പിന്‍ താരങ്ങള്‍. അലക്‌സ് ക്യാരി കീപ്പറായി ഇടം നേടി. പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക്, മുഹമ്മദ് ഷമി എന്നിവരാണ് പോണ്ടിംഗ് ഇലവനിലെ പേസര്‍മാര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍