Nitish Kumar Reddy: ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി നിതീഷ് കുമാര്‍ റെഡ്ഡി. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ 150 കടക്കില്ലെന്ന് തോന്നിയെങ്കിലും ഏഴാമനായി എത്തിയ നിതീഷ് റെഡ്ഡിയുടെ കൗണ്ടര്‍ അറ്റാക്ക് ഇന്ത്യക്കു ഗുണം ചെയ്തു. 54 പന്തില്‍ 42 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍.
മൂന്ന് സിക്‌സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിങ്‌സ്. അതില്‍ തന്നെ അപകടകാരിയായ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ഡീപ് എക്‌സ്ട്രാ കവറിനു മുകളിലൂടെ സിക്‌സര്‍ പായിച്ചത് മനോഹര കാഴ്ചയായിരുന്നു. 'ക്രിക്കറ്റ് ഓസ്‌ട്രേലിയ' അടക്കം തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ നിതീഷ് റെഡ്ഡിയുടെ സിക്‌സുകള്‍ പങ്കുവെച്ചിട്ടുണ്ട്. സ്‌കോട്ട് ബോളണ്ടിന്റെ ഒരോവറില്‍ രണ്ട് സിക്‌സും ഒരു ഫോറും നിതീഷ് സ്‌കോര്‍ ചെയ്തു.