മോട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്, പവലിയൻ എൻഡുകൾക്ക് അദാനിയുടെയും റിലയൻസിന്റെയും!

Webdunia
ബുധന്‍, 24 ഫെബ്രുവരി 2021 (15:26 IST)
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര്. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം തുടങ്ങുന്നതിന് മുൻപായി പ്രസിഡ‌ന്റ് രാംനാത് കോവിന്ദാണ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.
 
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. തൊണ്ണൂറായിരം പേർക്ക് ഇരിപ്പിടമുള്ള മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയെയാണ് മോട്ടേറ മറികടന്നത്. അതേസമയം സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്രമോദി എന്നാക്കിയതിന് പിന്നാലെ പവലിയൻ എൻഡുകൾക്കും മാറ്റം വന്നിട്ടുണ്ട്.
മത്സരത്തിൽ ബൗളർ ഏത് ഭാഗത്ത് നിന്നുമാണ് എറിയുന്നത് എന്ന് സൂചിപ്പിക്കുന്ന പവലിയൻ എൻഡുകൾക്ക് യഥാക്രമം റിലയൻസ് എൻഡ്,അദാനി എൻഡ് എന്നിങ്ങനെയാണ് പേരുകളുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article