പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വൈകുന്നേരം മൂന്നുമണിയോടെ ചെന്നൈയില്‍ നിന്ന് നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സര്‍ക്കാരിനു വേണ്ടി ജി സുധാകരനാണ് സ്വീകരിച്ചത്. ഇവിടെ നിന്നും ഹെലിക്കോപ്റ്ററിലാണ് പ്രധാനമന്ത്രി കാക്കനാടെത്തിയത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
6,100 കോടി രൂപയുടെ കേന്ദ്ര പദ്ധതികളാണ് പ്രധാനമന്ത്രി കേരളത്തിന് സമര്‍പ്പിച്ചത്. കൊച്ചിക്കാര്‍ സമയത്തിന്റെ വിലയറിയുന്നവരാണെന്നും അറബിക്കടലിന്റെ റാണിയായ കൊച്ചി എല്ലായ്‌പ്പോഴും അത്ഭുതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെ പരിപാടിയില്‍ തുടക്കമിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.