പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

ശ്രീനു എസ്

ഞായര്‍, 14 ഫെബ്രുവരി 2021 (07:50 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി തുറമുഖം, കൊച്ചിന്‍ റിഫൈനറീസ്, ബിപിസിഎല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. റിഫൈനറീസ് കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. 6100 കോടി രൂപയുടെ കേന്ദ്ര വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
 
ചെന്നൈയില്‍ നിന്നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. 2.45ന് നാവിക സേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡയില്‍ ഹെലികോപ്റ്ററില്‍ എത്തും. 3.30നാണ് ചടങ്ങ്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റിയിലും പങ്കെടുക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍