ഇതാണ് സിറാജിന്റെ ചെല്ലപ്പേര്; ആദ്യം വിളിച്ചത് വിരാട് കോലി

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (09:19 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കുകയാണ് മുഹമ്മദ് സിറാജ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി എട്ട് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സിറാജ് കളിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള സൗഹൃദവും അടുപ്പവും ഐപിഎല്ലില്‍ നിന്ന് തുടങ്ങിയതാണ്. ഇപ്പോള്‍ കോലിയുടെ വിശ്വസ്തനായിരിക്കുകയാണ് സിറാജ്. 
 
ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കിടയില്‍ സിറാജിന് ഒരു ചെല്ലപ്പേരുണ്ട്. മിയാ ബായ് എന്നാണ് സിറാജിനെ ടീം അംഗങ്ങള്‍ വിളിക്കുന്നത്. Miya എന്നാല്‍ 'സര്‍' എന്നാണ് അര്‍ത്ഥം. Bhai എന്നാല്‍ സഹോദരന്‍ എന്നും. വിരാട് കോലിയാണ് സിറാജിനെ ഈ പേര് ആദ്യം വിളിക്കുന്നത്. Miya Bhai എന്ന ഹൈദരബാദി ഗാനത്തിനൊപ്പം സിറാജ് ഡാന്‍സ് കളിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഹൈദരബാദി മുസ്ലിങ്ങളുടെ ജീവിതരീതിയെയും സംസ്‌കാരത്തെയും പുകഴ്ത്തുന്നതാണ് Miya Bhai എന്ന ഗാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article