ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റെടുക്കാന്‍ സാധ്യത ഈ താരം, ബുംറയല്ല

ബുധന്‍, 16 ജൂണ്‍ 2021 (16:09 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ ജീവന്‍മരണ പോരാട്ടത്തില്‍ ആറ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുക. 
 
ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നീ മൂന്ന് പേസ് ബൗളര്‍മാരും രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നീ രണ്ട് സ്പിന്നര്‍മാരും ആയിരിക്കും ഇന്ത്യയുടെ ബൗളിങ് നിരയുടെ ശക്തി. ഇതില്‍ തന്നെ ആര്‍.അശ്വിനാണ് ഇന്ത്യയുടെ കുന്തമുന. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് അശ്വിനില്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനും ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കാനും അശ്വിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 13 മത്സരങ്ങളില്‍ നിന്നായി 67 വിക്കറ്റുകളാണ് അശ്വിന്‍ ഇതുവരെ നേടിയിരിക്കുന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍