ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ ഇറങ്ങുക സിറാജ് ഇല്ലാതെ !

ഞായര്‍, 13 ജൂണ്‍ 2021 (20:39 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് മുഹമ്മദ് സിറാജ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിറാജ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധ്യത കുറവാണ്. പ്രതിഭാ ധാരാളിത്തമാണ് അതിനു കാരണം. ആറ് ബാറ്റ്‌സ്മാന്‍മാരുമായി ഇറങ്ങാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ആയിരിക്കും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുക. അങ്ങനെ വന്നാല്‍ മുഹമ്മദ് സിറാജിന് അവസരം ലഭിക്കില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ പേസ് നിരയിലും ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ നിരയിലും ഇടം പിടിക്കാനാണ് സാധ്യത. 
 
സിറാജിനെ ഒഴിവാക്കുന്നതില്‍ ക്രിക്കറ്റ് നിരീക്ഷകര്‍ക്ക് അടക്കം വിയോജിപ്പുണ്ട്. സ്വിങ് ബൗളര്‍ എന്ന നിലയില്‍ ന്യൂസിലന്‍ഡിനെതിരെ സിറാജ് കളിക്കണമെന്നാണ് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. പിച്ചില്‍ ഈര്‍പ്പം ഉണ്ടെങ്കില്‍ ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള സിറാജിന്റെ കഴിവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍