ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു

ഞായര്‍, 13 ജൂണ്‍ 2021 (16:59 IST)
മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ്(80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്‌ച്ച ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം.
 
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ദിരയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. നിരവധി സാമൂഹിക സേവന പരിശ്രമങ്ങളില്‍ ഇന്ദിര മുന്‍പന്തിയിലുണ്ടായിരുന്നെന്നും നിയമസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മോദി അനുസ്മരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍