പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയ സുധാകരൻ. ഗ്രൂപ്പ് ഇനി കോൺഗ്രസ് പാർട്ടിക്കകത്ത് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജംബോ കമ്മിറ്റികൾ ഇല്ലാതാക്കുമെന്നും ഒരു സെമി കേഡർ സംവിധാനമാക്കി പാർട്ടിയെ വളർത്തുമെന്നും സുധാകരൻ പറഞ്ഞു.