പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേടുമോ, എങ്കിൽ അതിനോളം മികച്ച പിറന്നാൾ കോലിയ്ക്ക് ലഭിക്കാനില്ല

Webdunia
ബുധന്‍, 1 നവം‌ബര്‍ 2023 (20:13 IST)
ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ആധിപത്യം പുലര്‍ത്തുന്നതിനാല്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായാണ് കോലിയെ പലരും പരിഗണിക്കുന്നത്. ഈ വരുന്ന നവംബര്‍ അഞ്ചാം തീയ്യതി കോലി തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അന്നേ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയ്ക്ക് മത്സരം. കരിയറില്‍ ഇതാദ്യമായാണ് കോലി തന്റെ പിറന്നാള്‍ ദിനത്തില്‍ കളത്തിലിറങ്ങുന്നത്.
 
നവംബര്‍ അഞ്ചാം തീയ്യതി ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോലി കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്. ലോകകപ്പില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന കോലിയ്ക്ക് ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടാന്‍ സാധിക്കുകയാണെങ്കില്‍ പിറന്നാള്‍ ദിനത്തില്‍ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സാധിക്കും. അങ്ങനെ സാധിക്കുകയാണെങ്കില്‍ കോലിയുടെ കരിയറിലെ ഏറ്റവും മികച്ച പിറന്നാള്‍ ദിനമായി അത് മാറും. ഒപ്പം ലോകകപ്പില്‍ തന്നെ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരവും കോലിയ്ക്ക് ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article