ലോകകപ്പില്‍ 500 റണ്‍സും കടന്ന് ക്വിന്റണ്‍ ഡികോക്ക്, നേട്ടത്തിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം

ബുധന്‍, 1 നവം‌ബര്‍ 2023 (16:55 IST)
2023 ഏകദിന ലോകകപ്പില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യതാരമെന്ന നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്. ലോകകപ്പില്‍ അവിശ്വസനീയമായ പ്രകടനം തുടരുന്ന ഡികോക്ക് ലോകകപ്പില്‍ കളിച്ച 7 മത്സരങ്ങളില്‍ നിന്നും 4 സെഞ്ചുറിയൊടെയാണ് 500 റണ്‍സ് നേട്ടത്തിലെത്തിയത്.
 
ശ്രീലങ്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്,ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ഡികോക്ക് സെഞ്ചുറി കണ്ടെത്തിയത്. ഇതോടെ ലോകകപ്പിന്റെ ഒരു സിംഗിള്‍ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ റെക്കോര്‍ഡിന് തൊട്ടരികിലാണ് ദക്ഷിണാഫ്രിക്കന്‍ താരം. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളാണ് രോഹിത് നേടിയിരുന്നത്.

2015ലെ ലോകകപ്പില്‍ ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയും നാല് സെഞ്ചുറികള്‍ നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും സെമിയിലും മത്സരങ്ങള്‍ ബാക്കിനില്‍ക്കുന്നതിനാല്‍ ഡികോക്കിന് രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ അവസരമുണ്ട്. വരുന്ന മത്സരങ്ങളിലെ പ്രകടനങ്ങള്‍ അതിനാല്‍ ഡികോക്കിന് നിര്‍ണായകമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍