ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമന്‍. ഇന്ത്യയുമായി ലോകകപ്പില്‍ സംഭവിച്ച തോല്‍വി പാക് ടീമിന്റെ മനോവീര്യം തകര്‍ത്തതായി ഫഖര്‍ സമന്‍ വ്യക്തമാക്കി. തീര്‍ച്ചയായും ഇന്ത്യ പാക് മത്സരമെന്നത് വലിയ സംഗതിയാണ്. പക്ഷേ ഞങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും തോല്‍വികളില്‍ നിന്നും തിരിച്ചുവരവ് നടത്തിയെന്ന് തോന്നുന്നു.
അടുത്ത മത്സരത്തിലും കൂടുതല്‍ മെച്ചപ്പെട്ട പാകിസ്ഥാനെ കാണാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ ഈ ഡ്രസ്സിങ്ങ് റൂമിന്റെ ഭാഗമാണ്. കൂടുതല്‍ കളിക്കും തോറും ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ആദ്യ 2 മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് പാകിസ്ഥാന്‍ വന്നത്. എന്നാല്‍ ഇന്ത്യയോടേറ്റ പരാജയം ഞങ്ങളുടെ മനോവീര്യത്തെ ബാധിച്ചു. ഫഖര്‍ സമന്‍ പറഞ്ഞു.