ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചത് ജോ റൂട്ടിന്റെ മോശം ഫോം: ഗംഭീര്‍

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (17:29 IST)
ഏകദിന ലോകകപ്പില്‍ പ്രതീക്ഷിക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെടുവാന്‍ കാരണം സൂപ്പര്‍ താരം ജോ റൂട്ടിന്റെ മോശം ഫോം കാരണമെന്ന് ഇന്ത്യന്‍ ഇതിഹാസതാരം ഗൗതം ഗംഭീര്‍. റൂട്ടിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാതെവന്നപ്പോഴെല്ലാം ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ന്നുവെന്നും ഇംഗ്ലണ്ട് ബാറ്റിംഗ് റൂട്ടിനെ ചുറ്റിപറ്റിയാണ് നില്‍ക്കുന്നതെന്നും ഗംഭീര്‍ പറയുന്നു.
 
ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ റൂട്ട് ഒഴികെ എല്ലാവരും ആക്രമണോത്സുകമായി കളിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളാണ്. ടീമെന്ന നിലയില്‍ ജോ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് സന്തുലനം നല്‍കുന്നത്. അതിനാല്‍ തന്നെ റൂട്ടിന്റെ ഫോം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ലൈനപ്പിനെ ദോഷകരമായി ബാധിച്ചു ഗംഭീര്‍ പറയുന്നു. 2023 ലോകകപ്പില്‍ കളിച്ച 6 മത്സരങ്ങളില്‍ നിന്നും 29.16 റണ്‍സ് ശരാശരിയില്‍ 175 റണ്‍സ് മാത്രമാണ് റൂട്ട് ഇതുവരെ നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍