ഇന്ത്യ 30 റൺസെങ്കിലും കുറവായാണ് കളി അവസാനിപ്പിച്ചത്, ഇങ്ങനെയല്ല ബാറ്റർമാർ കളിക്കേണ്ടത്: വിമർശനവുമായി രോഹിത്

തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (15:47 IST)
ഏകദിന ലോകകപ്പില്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും തകര്‍ത്ത് ടൂര്‍ണമെന്റില്‍ തങ്ങളുടെ ജൈത്രയാതേ തുടരുകയാണ് ടീം ഇന്ത്യ. ലഖ്‌നൗ ഏകനാ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 229 റണ്‍സിന് പുറത്തായെങ്കിലും ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യക്കായിരുന്നു. 87 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെയും 4 വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, 3 വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുമ്ര, 2 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.
 
മത്സരത്തില്‍ വിജയിക്കാനായെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരുത്തരവാദപരമായ പ്രകടനമാണ് പുറത്തെടുത്തതെന്ന് രോഹിത് ശര്‍മ പറയുന്നു. ഗംഭീരമായ പ്രകടനമാണ് ടീം നടത്തിയത്. ഓരോരുത്തരും മികച്ച രീതിയില്‍ കളിച്ചു, പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഗുണം ചെയ്തു. എന്നാല്‍ ഇന്ത്യ സെറ്റ് ചെയ്തുവെച്ച ടോട്ടല്‍ അത്രമികച്ചതായിരുന്നില്ല. ബാറ്റ് കൊണ്ട് നമ്മള്‍ നിരാശപ്പെടുത്തി. മത്സരം മൊത്തമായെടുത്താന്‍ 30 റണ്‍സെങ്കിലും കുറവായാണ് ഇന്ത്യന്‍ ബാറ്റിംഗ് അവസാനിപ്പിച്ചത്.
 
ഞാനും മറ്റു രണ്ടു താരങ്ങളും വിക്കറ്റ് വലിച്ചെറിയുകയാണുണ്ടായത്. സാഹചര്യങ്ങള്‍ അവര്‍ നന്നാഇ മുതലെടുത്തു. കൃത്യമായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞു. നമ്മുടെ ബൗളിംഗ് സന്തുലിതമാണ്. അത് ഒരുപാട് സാധ്യതകള്‍ ടീം എന്ന നിലയ്ക്ക് നമുക്ക് മുന്നില്‍ തുറന്നിടുന്നു. എന്നാല്‍ അതിനെ മുതലെടുക്കാന്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടേണ്ടതുണ്ട്. രോഹിത് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍