എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

അഭിറാം മനോഹർ

തിങ്കള്‍, 28 ജൂലൈ 2025 (21:16 IST)
ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ ബൗളിങ്ങിലുണ്ടായ ഗുണനിലവാരക്കുറവ് നിലവിലെ ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. ഇംഗ്ലീഷ് ബാറ്ററായ ജോ റൂട്ട് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടെസ്റ്റ് താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് തൊട്ടുപിന്നിലെത്തിയ സാഹചര്യത്തിലാണ് പീറ്റേഴ്‌സണിന്റെ പ്രതികരണം.
 
 എന്നോട് കയര്‍ക്കരുത്. പക്ഷേ ഇക്കാലത്ത് ബാറ്റ് ചെയ്യുക എന്നത് 20 അല്ലെങ്കില്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ വളരെ എളുപ്പമാണ്. അക്കാലത്ത് വഖാര്‍ യൂനിസ്, ഷോയിബ് അക്തര്‍, അക്രം, മുഷ്താഖ്, കുംബ്ലെ, ശ്രീനാഥ്, ഹര്‍ഭജന്‍, ഡോണാള്‍ഡ്, പൊള്ളോക്ക്, ക്ലൂസ്‌നര്‍, ഗൗഫ്, മഗ്രാത്ത്, ബ്രെറ്റ് ലീ, വോണ്‍, ഗില്ലെസ്പി,ബോണ്ട്, വെട്ടോറി,കെയ്ന്‍സ്, വാസ്, മുരളി,കര്‍ട്ട്ലി,കോര്‍ട്ട്‌നി അങ്ങനെ എത്രയോ താരങ്ങള്‍. 22 പേരുടെ പേരുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. ഇവരുമായി താരതമ്യം ചെയ്യാനാവുന്ന 10 ബൗളര്‍മാരുടെ പേര് ദയവായി പറഞ്ഞുതരു. പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍