ബാബര്‍ അസമിന് 2 പോയന്റ് മാത്രം പിന്നില്‍ ഗില്‍,റാങ്കിംഗില്‍ 7 പേരെ പിന്തള്ളി ഷഹീന്‍ ഐസിസി റാങ്കിംഗ് പട്ടിക

Webdunia
ബുധന്‍, 1 നവം‌ബര്‍ 2023 (17:22 IST)
പുതിയ ഐസിസി റാങ്കിംഗ് പട്ടികയിലും പാക് നായകന്‍ ബാബര്‍ അസമിനെ മറികടക്കാനാകാതെ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. ലോകകപ്പിലെ ആദ്യമത്സരങ്ങള്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഗില്ലിന് നഷ്ടമായിരുന്നു. ലോകകപ്പില്‍ പാക് താരം ബാബര്‍ അസമും നിറം മങ്ങിയതോടെ വെറും 2 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുതാരങ്ങള്‍ക്കുമുള്ളത്. അതേസമയം ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന പാക് പേസര്‍ ഷഹീന്‍ അഫ്രീദി ബൗളിംഗില്‍ 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം സ്വന്തമാക്കി.
 
673 പോയന്റ് നേടിയാണ് എട്ടാമതുണ്ടായിരുന്ന ഷഹീന്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നാമതുമാണ്. പത്താം സ്ഥാനത്തുള്ള ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ആദ്യപത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. അതേസമയം ബാറ്റിംഗില്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തും വിരാട് കോലി ഏഴാം സ്ഥാനത്തും ഇടം നേടി. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article