ടോസ് ശാപം വിട്ടൊഴിയുന്നില്ല, ഇംഗ്ലണ്ടിനെതിരെ അവസാന 13 ടെസ്റ്റുകളിൽ കോലിക്ക് ടോസ് നേടാനായത് രണ്ട് തവണ മാത്രം

Webdunia
ബുധന്‍, 24 ഫെബ്രുവരി 2021 (17:07 IST)
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ടോസ് ശാപം തുടരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലും ടോസ് ഭാഗ്യം ഇന്ത്യൻ നായകനെ വിട്ടുനിന്നു. ഇംഗ്ലണ്ടിനെതിരേ അവസാനത്തെ 13 ടെസ്റ്റുകളിലെ കണക്ക് നോക്കിയാല്‍ വെറും രണ്ടെണ്ണത്തിൽ മാത്രമാണ് കോലിക്ക് ടോസ് വിജയിക്കാനായത്.
 
തുടർച്ചയായ 9 ടോസ് നഷ്ടങ്ങൾക്ക് ശേഷമായിരുന്നു കഴിഞ്ഞ ചെന്നൈ ടെസ്റ്റിൽ കോലിക്ക് ഇംഗ്ലണ്ടിനെതിരെ ടോസ് ലഭിച്ചത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ടോസ് നേടിയ ടീമുകളാണ് വിജയികളായത്. ഈ ചരിത്രം പിങ്ക് ബോൾ ടെസ്റ്റിലും ആവർത്തിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇന്ന് ആരംഭിച്ച പിങ്ക് ബോൾ ടെസ്റ്റിൽ വിജയിച്ചെങ്കിൽ മാത്രമെ ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശികാനാവു.

അനുബന്ധ വാര്‍ത്തകള്‍

Next Article