മുൻ ഇന്ത്യൻ താരം മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ ചേർന്നു, തിരെഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത

ബുധന്‍, 24 ഫെബ്രുവരി 2021 (14:26 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുത്ത ചടങ്ങളിൽ വെച്ചാണ് തിവാരി ഔദ്യോഗികമായി പാർട്ടിയുടെ ഭാഗമായത്. മനോജ് തിവാരി നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
 
പാർട്ടിയിൽ ചേർന്ന ശേഷം തിവാരി മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാര്‍ത്ഥിയായി തിവാരിയെ മത്സരിപ്പിക്കുമെന്നാണ് സൂചന.ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20 യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി.ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും പഞ്ചാബ് കിംഗ്സ്, പൂനെ സൂപ്പര്‍ ജയന്‍റ്സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍