കോലിയുടെ പ്രശ്‌നം ബൗളർമാർക് മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള അനാവശ്യ വ്യഗ്രതയെന്ന് ഇർഫാൻ പഠാൻ

Webdunia
ചൊവ്വ, 31 ഓഗസ്റ്റ് 2021 (17:21 IST)
ബൗളർമാർക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള അമിതമായ വ്യഗ്രതയും ആക്രമണോത്സുകതയുമാണ് ഇംഗ്ലണ്ടിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ മോശം ഫോമിന് കാരണമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇത്തരമൊരു ചിന്തയുള്ളത് കൊണ്ടാണ് ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളിലെല്ലാം ബാറ്റ് വെയ്ക്കാൻ കോലി ശ്രമിക്കുന്നതെന്ന് പഠാൻ ചൂണ്ടികാട്ടി.
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പൂർത്തിയായ മൂന്നു മത്സരങ്ങളിൽനിന്ന് 24.80 ശരാശരിയിൽ 124 റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ 55 റൺസാണ് പരമ്പരയിൽ കോലിയുടെ മികച്ച പ്രകടനം. രാട് കോലിയുടെ ഫോമിനേക്കുറിച്ച് വ്യാപക ചർച്ച ഉയരുന്നതിനിടെയാണ് കോലിയുടെ ആക്രമണോത്സുകതയാണ് ബാറ്റിങ്ങിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന പഠാന്റെ പരാമർശം. നേരത്തെ മുൻ ഇന്ത്യൻ താരവും സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article