നാലാം ടെസ്റ്റിനുള്ള സാധ്യതാ ടീം ഇങ്ങനെ; വന്‍ അഴിച്ചുപണിയുമായി കോലി

തിങ്കള്‍, 30 ഓഗസ്റ്റ് 2021 (08:10 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. മൂന്നാം ടെസ്റ്റിലെ ടീം തുടരില്ലെന്ന് നായകന്‍ വിരാട് കോലി വ്യക്തമാക്കി. ചില താരങ്ങളുടെ പ്രകടനത്തില്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ.എല്‍.രാഹുലും തുടരും. ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവരായിരിക്കും മൂന്നും നാലും നമ്പറുകളില്‍. മോശം ഫോമിലുള്ള ഉപനായകന്‍ അജിങ്ക്യ രഹാനെയ്ക്ക് പകരം സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് അരങ്ങേറ്റത്തിനു വഴി തെളിയുന്നു. ഹനുമ വിഹാരിയും പരിഗണനയിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി വൃദ്ധിമാന്‍ സാഹയെ പരിഗണിച്ചേക്കും. റിഷഭ് പന്തിന്റെ മോശം ഫോമാണ് ഇതിനു കാരണം. 
 
രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രവിചന്ദ്രന്‍ അശ്വിനെയും കളിപ്പിക്കും. പേസര്‍മാരുടെ എണ്ണം മൂന്നാക്കി കുറയ്ക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും പേസ് നിരയില്‍. ഇഷാന്ത് ശര്‍മയെ പുറത്തിരിത്തും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍