അജിങ്ക്യ രഹാനെ പുറത്തിരിക്കും, പകരം സൂര്യകുമാര്‍ യാദവോ ഹനുമ വിഹാരിയോ; അശ്വിനും സാധ്യത

ഞായര്‍, 29 ഓഗസ്റ്റ് 2021 (09:48 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി സൂചന നല്‍കി. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയെ ടീമില്‍ നിന്ന് ഒഴിവാക്കും. പകരം ഹനുമ വിഹാരിയെയോ സൂര്യകുമാര്‍ യാദവിനെയോ കളിപ്പിക്കാനാണ് സാധ്യത. പേസ് ബൗളര്‍മാരുടെ എണ്ണം മൂന്നായി കുറയ്ക്കാനാണ് സാധ്യത. സ്പിന്നര്‍മാരുടെ എണ്ണം രണ്ടാക്കും. രവീന്ദ്ര ജഡേജയ്ക്ക് പുറമെ രവിചന്ദ്രന്‍ അശ്വിനെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. പേസ് നിരയില്‍ നിന്ന് ഇഷാന്ത് ശര്‍മയെ ഒഴിവാക്കാനും സാധ്യതയേറി. സെപ്റ്റംബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് നാലാം ടെസ്റ്റ്. കെന്നിങ്ടണ്‍ ഓവലിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍