ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നി എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

തിങ്കള്‍, 30 ഓഗസ്റ്റ് 2021 (10:40 IST)
ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി ആറ് ടെസ്റ്റും 14 ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും ബിന്നി കളിച്ചിട്ടുണ്ട്. യുഎസ്എയില്‍ 2016 ല്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി 20 മത്സരത്തിലാണ് ബിന്നി ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചത്. 2014 ല്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ 4.4 ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടിയ ബിന്നിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1983 ലോകകപ്പ് ടീമില്‍ അംഗമായിരുന്ന റോബര്‍ ബിന്നിയുടെ മകനാണ് സ്റ്റുവര്‍ട്ട് ബിന്നി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലെ അംഗമായിരുന്നു സ്റ്റുവര്‍ട്ട് ബിന്നി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍