താലിബാൻ ക്രിക്കറ്റിനും സ്ത്രീകൾക്കും അനുകൂല നിലപാടുള്ളവരെന്ന് ഷഹിദ് അഫ്രീദി

ചൊവ്വ, 31 ഓഗസ്റ്റ് 2021 (16:00 IST)
അഫ്‌ഗാനിസ്ഥാനിൽ നിന്നുമുള്ള ജനങ്ങളുടെ പലായനം തുടരുന്നതിനിടെ താലിബാൻ ഭരണത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി. ഇക്കുറി വളരെ നല്ല ഉദ്ദേശത്തോടെയാണ് താലിബാൻ ഭരണം പിടിച്ചെടുത്തിരിക്കുന്നതെന്നും അവര്‍ സ്‌ത്രീകള്‍ക്കും ക്രിക്കറ്റിനും അനുകൂലമാണ് എന്നുമാണ് അഫ്രീദിയുടെ വാക്കുകള്‍.പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക നൈല ഇനായത്താണ് അഫ്രീദിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
 

❝Taliban have come with a very positive mind. They're allowing ladies to work. And I believe Taliban like cricket a lot❞ Shahid Afridi. He should be Taliban's next PM. pic.twitter.com/OTV8zDw1yu

— Naila Inayat (@nailainayat) August 30, 2021
താലിബാൻ നല്ല ഉദ്ദേശത്തോടെയാണ് ഇത്തവണ അധികാരത്തിൽ വന്നിരിക്കുന്നത്.  രാഷ്‌ട്രീയത്തിലടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ സ്‌ത്രീകളെ അനുവദിക്കുന്നു. താലിബാന്‍ ക്രിക്കറ്റിനെ പിന്തുണയ്‌ക്കുകയും ക്രിക്കറ്റ് ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണെന്നാണ് ഞാൻ മനസിലാക്കുന്നത് എന്നുമായിരുന്നു അഫ്രീദിയുടെ വാക്കുകൾ. ഫ്‌ഗാന്‍ ജനത കലുഷിതമായ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന സമയത്തുള്ള അഫ്രീദിയുടെ ഈ പ്രതികരണം വലിയ വിമര്‍ശനത്തിന് വഴിതുറന്നിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍