2020ന് മുൻപ് വരെ ടെസ്റ്റിൽ 54 ശരാശരി, 2024ൽ 47ലേക്കുള്ള വീഴ്ച്ച, കോലിയുടെ പതനം ദയനീയം

അഭിറാം മനോഹർ
ഞായര്‍, 3 നവം‌ബര്‍ 2024 (11:39 IST)
മുംബൈ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സിലും പരാജയമായതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയില്‍ വന്‍ ഇടിവ്. ടെസ്റ്റ് കരിയറില്‍ രണ്ടിന്നിങ്ങ്‌സിലുമായി കോലി നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇന്ന് വാംഖഡെയിലുണ്ടായത്. ആദ്യ ഇന്നിങ്ങ്‌സില്‍ നാലും രണ്ടാം ഇന്നിങ്ങ്‌സില്‍ ഒരു റണ്‍സുമാണ് കോലി നേടിയത്.
 
 ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ 0,70 രണ്ടാം ടെസ്റ്റില്‍ 1, 17 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. 3 ടെസ്റ്റ് മത്സരങ്ങളിലെ 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 93 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ ബാറ്റിംഗ് ശരാശരി 2016ന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് വീണു. 2020ല്‍ 54.07 ഉണ്ടായിരുന്ന കോലിയുടെ ബാറ്റിംഗ് ശരാശരി നിലവില്‍ 47.83 ശതമാനം മാത്രമാണ്.
 
2020 വരെ ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികളാണ് കോലി നേടിയത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ടെസ്റ്റില്‍ 29 ടെസ്റ്റ് സെഞ്ചുറികള്‍ മാത്രമാണ് കോലിയ്ക്കുള്ളത്. 2020ന് ശേഷം 32 എന്ന ശരാശരി ബാറ്റിംഗ് ശരാശരി മാത്രമാണ് ടെസ്റ്റില്‍ കോലിയ്ക്കുള്ളത്. ന്യൂസിലന്‍ഡിനെതിരെ സ്പിന്‍ ബൗളിംഗിനെതിരായ കോലിയുടെ ദൗര്‍ബല്യങ്ങളും വ്യക്തമായിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട് സെഞ്ചുറികളുമായി കുതിക്കവെയാണ് കോലിയുടെ ദയനീയമായ ഈ പതനം. കോലിയുടെ മോശം ഫോം ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ സാധ്യതകളെയും ഇല്ലാതെയാക്കുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article