Virat Kohli: 'ഓട്ടം കണ്ടാല്‍ തോന്നും ഒരു പന്തില്‍ ഒരു റണ്‍സ് ആയിരുന്നു ജയിക്കാനെന്ന്'; കോലിയെ 'എയറില്‍' കയറ്റി സോഷ്യല്‍ മീഡിയ

രേണുക വേണു

ശനി, 2 നവം‌ബര്‍ 2024 (06:58 IST)
Virat Kohli Runout

Virat Kohli: വാങ്കഡെയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലും ന്യൂസിലന്‍ഡിനു മുന്നില്‍ മുട്ടിടിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 235 നു ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സുമായി നില്‍ക്കുന്നു. ഇപ്പോഴും 149 റണ്‍സ് അകലെയാണ് ഇന്ത്യ. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍. 
 
യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരെയാണ് ഇന്ത്യക്ക് ആദ്യദിനം അവസാനിക്കുമ്പോള്‍ നഷ്ടമായിരിക്കുന്നത്. അതില്‍ തന്നെ കോലി റണ്‍ഔട്ട് ആയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. അതും ഒന്നാം ദിനത്തിന്റെ അവസാന ഓവറിലാണ് ഈ വിക്കറ്റ് നഷ്ടം ! ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് വിരാട് കോലി ഒരു ദിവസത്തിന്റെ അവസാന ഓവറില്‍ പുറത്താകുന്നത്. ആറ് പന്തില്‍ നാല് റണ്‍സെടുത്താണ് കോലിയുടെ പുറത്താകല്‍. 
 
രചിന്‍ രവീന്ദ്ര എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മിഡ് ഓണിലേക്ക് കളിച്ച ഷോട്ടിനു പിന്നാലെ അതിവേഗം റണ്‍സെടുക്കാന്‍ കോലി ശ്രമിക്കുകയായിരുന്നു. സ്വന്തം കോള്‍ തന്നെയാണ് കോലിക്ക് പണി കൊടുത്തത്. കോലിയുടെ കോളിനു പിന്നാലെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ശുഭ്മാന്‍ ഗില്ലും ഓടി. എന്നാല്‍ കോലി ക്രീസിലേക്ക് എത്തും മുന്‍പ് മാറ്റ് ഹെന്‍ റി ഡയറക്ട് ത്രോയിലൂടെ വിക്കറ്റ് തെറിപ്പിച്ചു. ഏറെ നിരാശനായാണ് കോലി മൈതാനം വിട്ടത്. 

Disaster !!

Last over wicket again ! Second time in this series for Virat Kohli.

03rd Test, Day 1 :
NZ - 235/10
IND - 86/4 (03 wickets in last two overs )#INDvNZ#ViratKohli#RohitSharma pic.twitter.com/2qamHoJyoz

— Jebin J (@jebinj23) November 1, 2024
കോലിയുടെ ഓട്ടം കണ്ടാല്‍ അവസാന പന്തില്‍ ഒരു റണ്‍സാണ് ജയിക്കാന്‍ വേണ്ടതെന്ന് തോന്നുമെന്നാണ് ആരാധകരുടെ പരിഹാസം. രണ്ടാം ദിവസത്തിലേക്ക് ഏറെ നിര്‍ണായകമാണ് തന്റെ വിക്കറ്റെന്നു മനസിലാക്കി ശ്രദ്ധയോടെ കളിക്കേണ്ടിയിരുന്ന കോലിയില്‍ നിന്ന് ഇങ്ങനെയൊരു ഉത്തരവാദിത്തമില്ലായ്മ പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍