നൈറ്റ് വാച്ച്മാനായി ഡിഎസ്പി സിറാജ് ചാർജെടുത്തതും പുറത്ത്, ഡിആർഎസ്സും പാഴാക്കി, സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
രോഹിത് ശര്‍മ(18), യശ്വസി ജയ്‌സ്വാള്‍(30), മുഹമ്മദ് സിറാജ്(0),വിരാട് കോലി(4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നൈറ്റ് വാച്ചമാനായാണ് സിറാജ് നേരത്തെ ക്രീസിലെത്തിയത്. എന്നാല്‍ അജാസ് പട്ടേലിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിറാജ് മടങ്ങി. എല്‍ബിഡബ്യു ആയി പുറത്തായ താരം കൈയിലുണ്ടായിരുന്ന ഒരു റിവ്യൂ നഷ്ടമായതിന് ശേഷമാണ് മടങ്ങിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള പരിഹാസമാണ് താരത്തിനെതിരെ നടക്കുന്നത്.
തെലങ്കാന സര്‍ക്കാറില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി നിയമിക്കപ്പെട്ടതിനാല്‍ ഡിഎസ്പി എന്ന് വിളിച്ചുകൊണ്ടുള്ള പരിഹാസമാണ് സിറാജിനെതിരെ ഏറെയും ഉയരുന്നത്. ആദ്യ ദിനം ബാറ്റിംഗ് അവസാനിക്കാനിരിക്കെ യശ്വസി ജയ്‌സ്വാള്‍ പുറത്തായതൊടെയാണ് നൈറ്റ് വാച്ച്മാനായി സിറാജ് ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ സിറാജ് വന്നത് പോലെ തന്നെ മടങ്ങി. അനവശ്യമായ റണ്ണിനായി ഓടിയ വിരാട് കോലിയും റണ്ണൗട്ടായി മടങ്ങിയതോടെയാണ് അപ്രതീക്ഷിതമായി ടീം തകര്‍ന്നത്. നേരത്തെ ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. മൂന്നാം ടെസ്റ്റിലും പരാജയമാവുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയെന്ന നാണക്കേടും ഇന്ത്യയ്ക്ക് സ്വന്തമാകും. അതിനാല്‍ തന്നെ എന്ത് വില നല്‍കിയും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായുണ്ട്.