India vs Newzealand: ചരിത്രം ചതിക്കുമോ?, ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല, വാംഖഡെയിൽ 100ന് മുകളിൽ ചെയ്സ് ചെയ്ത് ജയിച്ചത് ഒറ്റ തവണ മാത്രം, അതും 24 വർഷം മുൻപ്

അഭിറാം മനോഹർ

ഞായര്‍, 3 നവം‌ബര്‍ 2024 (08:42 IST)
Indian Team
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആശ്വാസവിജയയത്തിനായി ശ്രമിക്കുന്ന ഇന്ത്യയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളി. വാംഖഡെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണ മാത്രമല്ല വാംഖഡെയുടെ ചരിത്രം കൂടിയാണ് ഇന്ത്യയെ പേടിപ്പെടുത്തുന്നത്. വാംഖഡെയില്‍ നാലാം ഇന്നിങ്ങ്‌സില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും വലിയ വിജയലക്ഷ്യം 163 റണ്‍സാണ്. അത് ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയതാണ്.
 
അന്ന് ആദ്യ ഇന്നിങ്ങ്‌സില്‍ 225 റണ്‍സടിച്ച ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയുറ്റെ ഇന്നിങ്ങ്‌സ് 176 റണ്‍സില്‍ അവസാനിച്ചു. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ 113 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വന്ന 164 റണ്‍സ് വിജയലക്ഷ്യം അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു. ഇതൊഴിച്ച് നിര്‍ത്തിയാല്‍ വാംഖഡെയില്‍ ഒരു ടീം നാലാം ഇന്നിങ്ങ്‌സില്‍ 100 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയ്‌ക്കെതിരെ 9 വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലന്‍ഡിന് 143 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കെതിരെയുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍