ബുമ്ര രാജ്യത്തിന്റെ സ്വത്ത്, ഇന്ത്യയുടെ ഭാഗ്യം, അത്ഭുത പ്രതിഭ, സൂപ്പര്‍ പേസറെ വാനോളം പുകഴ്ത്തി കോലി

അഭിറാം മനോഹർ
വെള്ളി, 5 ജൂലൈ 2024 (11:03 IST)
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയാഘോഷ ചടങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ടീം നായകന്‍ വിരാട് കോലി. ബുമ്ര അത്ഭുതപ്രതിഭയാണെന്നും രാജ്യത്തിന്റെ വലിയ നിധിയാണെന്നും കോലി പറഞ്ഞു. ലോകകപ്പിലുടനീളം ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക ഭാഗമായിരുന്ന ബുമ്രയായിരുന്നു ലോകകപ്പിലെ മികച്ച താരമായി തിരെഞ്ഞെടുക്കപ്പെട്ടത്.
 
എല്ലാ വിഷമകരമായ സാഹചര്യങ്ങളിലും ടീമിന് രക്ഷകനായി എത്തിയത് ബുമ്രയാണ്. ഈ ടി20 ലോകകപ്പില്‍ ഞങ്ങളെ കളിയില്‍ തിരിച്ചെത്തിച്ചത് ബുമ്രയാണ്. ജസ്പ്രീത് ബുമ്ര ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. അത്രയും മികച്ച ബൗളര്‍. ടീം ഇന്ത്യയ്ക്കായാണ് ബുമ്ര കളിക്കുന്നത് എന്നത് നമ്മുടെ ഭാഗ്യമാണ്. കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article