15 വർഷത്തിനിടെ രോഹിത്തിനെ ഇത്ര ഇമോഷണലായി കണ്ടിട്ടില്ല, അവൻ കരഞ്ഞുകൊണ്ടേ ഇരുന്നു കൂടെ ഞാനും: വിരാട് കോലി

അഭിറാം മനോഹർ
വെള്ളി, 5 ജൂലൈ 2024 (10:40 IST)
കഴിഞ്ഞ 15 വര്‍ഷക്കാലത്തിനിടയില്‍ ഇത്രയും ഇമോഷണലായി രോഹിത് ശര്‍മയെ താന്‍ കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ലോകകപ്പ് വിജയത്തീന് പിന്നാലെ നിറകണ്ണുകളോടെ രോഹിത് തന്നെ കെട്ടിപ്പിടിച്ചെന്നും കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രോഹിത്തിനെ ഇത്രയും ഇമോഷണലായി കണ്ടതെന്നും വാംഖഡെയില്‍ തടിച്ചുകൂടിയ ജനസാഗരത്തോടെ കോലി പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് വിജയാഘോഷ ചടങ്ങിലാണ് കോലി മനസ്സ് തുറന്നത്.
 
 രോഹിത് ശര്‍മ കരഞ്ഞുകൊണ്ടേ ഇരിക്കുകയായിരുന്നു കൂടെ ഞാനും. കോലി പറയുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് വിട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തോളിലേറ്റുന്നത് രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്നാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമിന്റെ ഉത്തരവാദിത്വം നല്ലരീതിയില്‍ ഞങ്ങള്‍ നിറവേറ്റിയെന്ന് കരുതുന്നു. ഈ ട്രോഫി ഇവിടെ തിരിച്ചെത്തിക്കാനായതില്‍ സന്തോഷമുണ്ട്. ലോകകപ്പ് പുരോഗമിക്കുമ്പോള്‍ തന്നെ അടുത്ത തലമുറ കളി ഏറ്റെടുക്കാന്‍ സമയമായെന്ന് തനിക്ക് തോന്നിയെന്നും കോലി പറഞ്ഞു.
 
2011ല്‍ സീനിയര്‍ താരങ്ങള്‍ എന്തുകൊണ്ട് അത്രയും ഇമോഷണലായി എന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇന്നെനിക്ക് അത് എന്തുകൊണ്ടാണെന്നറിയാം. ബുമ്രയെ ഞാന്‍ രാജ്യത്തിന്റെ നിധിയായി പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്ന. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കളിക്കാരനാണ് ബുമ്ര. അവന്‍ ഇന്ത്യയ്ക്കായാണ് കളിക്കുന്നത് എന്നത് സന്തോഷിപ്പിക്കുന്നു. ഈ ഗ്രൗണ്ട് എനിക്ക് ഏറെ സ്‌പെഷ്യലാണ്. ഇവിടെ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ വന്നതാണ്. ഇന്ന് എന്താണോ ഈ സ്റ്റേഡിയം എനിക്ക് നല്‍കിയത് അത് മറക്കാനാവാത്തതാണ്. ഈ തെരുവുകളില്‍ ഇന്ന് രാത്രി ഞാന്‍ കണ്ട ഈ സ്‌നേഹം അത് തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും കോലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article