കെ എൽ രാഹുൽ ലോകകപ്പിനുണ്ടാവില്ല, തുറന്ന് പറഞ്ഞ് മുൻ പരിശീലകൻ

Webdunia
തിങ്കള്‍, 2 ജനുവരി 2023 (19:58 IST)
ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ 2 വർഷങ്ങളിലും ടി20 ലോകകപ്പിൽ ഇന്ത്യ ദയനീയമായാണ് തോറ്റ് പുറത്തായത് എന്നതും സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിനലോകകപ്പിൽ കിരീടമുയർത്തുക എന്നതും അഭിമാനപ്രശ്നമാണ്. ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് 20 കളിക്കാരെ കണ്ടെത്തി അവരെ തയ്യാറെടുപ്പിക്കാനുള്ള ശ്രമമാണ് ബിസിസിഐ നടത്തുന്നത്.
 
ഇതിനിടെ ഒക്ടോബർ- നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ കെ എൽ രാഹുൽ ഇന്ത്യയ്ക്കായി കളിക്കാൻ സാധ്യതയില്ലെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും ടീമിൻ്റെ സഹപരിശീലകനുമായിരുന്ന സഞ്ജയ് ബംഗാർ. പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയെങ്കിലും ഏഷ്യാകപ്പിലും തുടർന്ന് നടന്ന ടി20 ലോകകപ്പിലും രാഹുൽ പരാജയമായിരുന്നു. ഏകദിനത്തിലും താരത്തിൻ്റെ മെല്ലെപ്പോക്കിനെ പറ്റി പരാതികൾ ഉയരുന്നുണ്ട്.
 
നിലവിൽ ഏകദിനത്തിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്ന രാഹുലിന് സൂര്യകുമാർ യാദവ് ടീമിലെത്തുമ്പോൾ സ്ഥാനം നഷ്ടമാകാനാണ് സാധ്യത. അഞ്ചാമനായി ശ്രേയസ് അയ്യരും ആറാമനായി ഹാർദ്ദിക്കിനുമാണ് സാധ്യത. ഓപ്പണർ റോളിൽ ഇഷാൻ കിഷൻ തിളങ്ങിയതോടെ കെ എൽ രാഹുലിൻ്റെ ഓപ്പണിങ് റോളിനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. അതിനാൽ തന്നെ രാഹുൽ ലോകകപ്പ് ടീമിൽ ഇടം നേടിയാലും അവസാന ഇലവനിൽ കളിപ്പിക്കാൻ സാധ്യതയില്ലെന്ന് ബംഗാർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article