യോ- യോ ടെസ്റ്റ് തിരിച്ചുവരുന്നു, വർക്ക് ലോഡ് കുറയ്ക്കാൻ റൊട്ടെഷൻ പോളിസി: ഇന്ത്യൻ ക്രിക്കറ്റിൽ വമ്പൻ മാറ്റങ്ങൾ വരുന്നു

തിങ്കള്‍, 2 ജനുവരി 2023 (15:24 IST)
ഏകദിന ലോകകപ്പ് അടുത്തിരിക്കെ ക്രിക്കറ്റ് താരങ്ങൾക്ക് ഫിറ്റ്നസ് കർശനമാക്കുന്നു. യോ-യോ ടെസ്റ്റ് വിജയിച്ചവർക്ക് മാത്രമെ ഇനി ടീമിൽ ഇടം ലഭിക്കുകയുള്ളു. ഡെക്സയും ജയിക്കണം.മുംബൈയിൽ വെച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം.
 
താരങ്ങളുടെ വർക്ക് ലോഡ് കുറയ്ക്കുന്നതിനായി ബിസിസിഐ ഐപിഎൽ ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തും. പരിക്കേൽക്കാൻ സാധ്യതയുള്ള താരങ്ങളെ വേണ്ടിവന്നാൽ ഐപിഎല്ലിൽ നിന്നും മാറ്റി നിർത്തുന്നതടക്കം പരിഗണനയിലുണ്ട്. ഏകദിന ലോകകപ്പിനായി 20 താരങ്ങളെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ഈ താരങ്ങൾ ആരെല്ലാമെന്ന് വ്യക്തമല്ല. തെരെഞ്ഞെടുത്ത താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കുമെന്നാണ് ബിസിസിഐ അറിയിക്കുന്നത്. ഇതിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍