ഏകദിന ലോകകപ്പിൽ പരിഗണിക്കുക 20 താരങ്ങളെ മാത്രം, തെരെഞ്ഞെടുത്ത താരങ്ങളുടെ പട്ടിക പുറത്തുവിടാതെ ബിസിസിഐ

തിങ്കള്‍, 2 ജനുവരി 2023 (13:17 IST)
ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിനലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഇതിൻ്റെ ഭാഗമായി 20 അംഗങ്ങൾ ഉൾപ്പെടുന്ന ഒരു പട്ടിക ബിസിസിഐ തയ്യാറാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്,നായകൻ രോഹിത് ശർമ,ചീഫ് സെലക്ടർ ചേതൻ ശർമ, എൻസിഐ തലവൻ വിവിഎസ് ലക്ഷ്മൺ എന്നിവർ ചേർന്നാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
 
ബിസിസിഐയുടെ ഈ പട്ടികയിൽ ആരെല്ലാം ഉൾപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ല. മലയാളി താരം സഞ്ജു സാംസൺ പട്ടികയിലുണ്ടോ എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിൻ്റെ ആരാധകർ. നാളെ ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയോടെയാണ് ഈ വർഷത്തെ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്നത്. പരമ്പരയിലെ താരങ്ങളുടെ പ്രകടനം ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീം സെലക്ഷനെയും ബാധിക്കും. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍