ഏകദിന ലോകകപ്പ് കളിക്കാൻ പാക് വനിതകൾ ഇന്ത്യയിലേക്കില്ല, എല്ലാം നേരത്തെ തീരുമാനിച്ചതാണെന്ന് പിസിബി

അഭിറാം മനോഹർ

ഞായര്‍, 20 ഏപ്രില്‍ 2025 (17:34 IST)
ഈ വര്‍ഷം അവസാനം നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ മൊഹ്‌സിന്‍ നഖ്വി. നേരത്തെ ധാരണയിലെത്തിയ പോലെ ഹൈബ്രിഡ് മോഡലിലാകും പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയെന്ന് നഖ്വി പറഞ്ഞു.
 
 ഇതിനായി ഐസിസിയും ബിസിസിഐയും നിര്‍ദേശിക്കുന്ന വേദി പാകിസ്ഥാന്‍ അംഗീകരിക്കും. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 29 വരെയാണ് ടൂര്‍ണമെന്റ്. ഈ വര്‍ഷമാദ്യം പാകിസ്ഥാന്‍ ആദിത്യം വഹിച്ച ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടന്നത് ദുബായിലായിരുന്നു.
 
 ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്ന ഇന്ത്യയുടെ ആവശ്യം ആദ്യം പാകിസ്ഥാന്‍ പരിഗണിച്ചിരുന്നില്ല. പിന്നീട് ഐസിസി കൂടി ഇടപ്പെട്ടാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ ഇന്ത്യ വേദിയാകുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്‍ കളിക്കില്ലെന്നും ഹൈബ്രിഡ് മോഡലില്‍ വേണം മത്സരങ്ങള്‍ നടത്താനെന്നും പാക് ക്രിക്കറ്റ് ആവശ്യപ്പെട്ടിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍