നെയ്മറിന് സസ്പെൻഷൻ, മെസ്സി ഇനിയും എത്തിയില്ല, പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ പിഎസ്ജിക്ക് തോൽവി

Webdunia
തിങ്കള്‍, 2 ജനുവരി 2023 (17:09 IST)
പുതുവർഷത്തിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. ഫ്രഞ്ച് ലീഗിൽ ലെൻസിനോടാണ് എംബാപ്പെയും കൂട്ടരും പരാജയപ്പെട്ടത്. ഒന്നിനെതിരെ 3 ഗോളിനാണ് തോൽവി, കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട നെയ്മർ ജൂനിയറും ലയണൽ മെസ്സിയും പിഎസ്ജി നിരയിൽ ഉണ്ടായിരുന്നില്ല.
 
ലെൻസിനായി ഫ്രാൻങ്കോസ്കി, ഓപ്പൺഡ, മൗറിസ് എന്നിവരാണ് ഗോൾ നേടിയത്. എക്കിറ്റിക്കെയാണ് പിഎസ്ജിയുടെ ഏക ഗോൾ നേടിയത്. ലോകകപ്പിന് ശേഷം ഇതുവരെയും മെസ്സി പിഎസ്ജിക്കൊപ്പം ചേർന്നിട്ടില്ല. മത്സരത്തിൽ തോറ്റെങ്കിലും 17 മത്സരങ്ങളിൽ നിന്ന് 14 വിജയങ്ങളോടെ 44 പോയൻ്റുമായി പിഎസ്ജിയാണ് ലീഗിൽ ഒന്നാമത്. 40 പോയൻ്റോടെ ലെൻസാണ് രണ്ടാം സ്ഥാനത്താണ്. ഈ മാസം ഏഴാം തീയതിയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. നെയ്മർ ടീമിലേക്ക് തിരിച്ചെത്തുമെങ്കിലും മെസ്സി അന്നും കളിക്കുമോ എന്ന കാര്യം വ്യക്തമല്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article