Virat Kohli and Sanju Samson: 'മോനേ സഞ്ജു, ഒരു വല്ലായ്മ'; ഹൃദയമിടിപ്പ് നോക്കാമോയെന്ന് കോലി (വീഡിയോ)

രേണുക വേണു

തിങ്കള്‍, 14 ഏപ്രില്‍ 2025 (13:15 IST)
Sanju Samson and Virat Kohli

Virat Kohli and Sanju Samson: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത നേരിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി. ബാറ്റ് ചെയ്യുന്നതിനിടെ തന്റെ ഹൃദയമിടിപ്പ് തൊട്ടുനോക്കാന്‍ രാജസ്ഥാന്‍ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണോടു കോലി ആവശ്യപ്പെട്ടു. 
 
വനിന്ദു ഹസരംഗ എറിഞ്ഞ 15-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. ഡബിളിനായി ശ്രമിച്ച കോലിക്ക് ഓട്ടത്തിനിടെ ശാരീരിക ബുദ്ധിമുട്ട് നേരിടുകയായിരുന്നു. രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിയ കോലി സഞ്ജുവിനോടു തന്റെ ഹൃദയമിടിപ്പ് നോക്കാന്‍ ആവശ്യപ്പെട്ടു. 
 
' എന്റെ ഹൃദയമിടിപ്പൊന്ന് നോക്കൂ' എന്നാണ് കോലി സഞ്ജുവിനോടു ആവശ്യപ്പെട്ടതെന്ന് സ്റ്റംപ് മൈക്കിലൂടെ വ്യക്തമായി. ഇതിനു മറുപടിയായി 'കുഴപ്പമൊന്നും ഇല്ല' എന്നാണ് ഹൃദയമിടിപ്പ് നോക്കിയ ശേഷം സഞ്ജു മറുപടി നല്‍കിയത്. ഈ ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ കോലിക്കു വേണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്ട്രാറ്റജിക് ടൈം ഔട്ട് ആവശ്യപ്പെട്ടു. ഈ സമയത്ത് താരം വിശ്രമിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. 

Kohli asking Sanju to check his heartbeat? What was this pic.twitter.com/2vodlZ4Tvf

— Aman (@AmanHasNoName_2) April 13, 2025
ഓപ്പണറായി ഇറങ്ങിയ കോലി 45 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്നു. മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനു ആര്‍സിബി ജയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍