Travis Head vs Glenn Maxwell: 'സൗഹൃദമൊക്കെ അങ്ങ് ഓസ്‌ട്രേലിയയില്‍'; പോരടിച്ച് മാക്‌സ്വെല്ലും ഹെഡും (വീഡിയോ)

രേണുക വേണു

ഞായര്‍, 13 ഏപ്രില്‍ 2025 (08:30 IST)
Glenn Maxwell and Travis Head

Travis Head vs Glenn Maxwell: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ പോരടിച്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. സണ്‍റൈസേഴ്‌സ് ഓപ്പണറായ ഓസീസ് താരം ട്രാവിസ് ഹെഡും പഞ്ചാബ് കിങ്‌സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും തമ്മിലാണ് ഗ്രൗണ്ടില്‍വെച്ച് ഏറ്റുമുട്ടിയത്. പഞ്ചാബിന്റെ മറ്റൊരു ഓസീസ് ഓള്‍റൗണ്ടറായ മാര്‍കസ് സ്‌റ്റോയ്‌നിസും തര്‍ക്കത്തില്‍ പങ്കാളിയായി. 
 
മത്സരത്തിന്റെ ഒന്‍പതാം ഓവറിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. മാക്‌സ്വെല്‍ എറിഞ്ഞ ഈ ഓവറില്‍ ട്രാവിസ് ഹെഡ് തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തി. തൊട്ടടുത്ത പന്തില്‍ മാക്‌സ്വെല്ലിന്റെ ക്വിക്കര്‍-ലെങ്ത് വീണ്ടും ബൗണ്ടറി പായിക്കാന്‍ ശ്രമിച്ചെങ്കിലും ഹെഡിനു സാധ്യമായില്ല. ബോള്‍ നേരെ മാക്‌സ്വെല്ലിന്റെ കൈകളിലേക്ക്. പന്ത് കൈക്കലാക്കിയ മാക്‌സ്വെല്‍ ഉടന്‍ തന്നെ ബോള്‍ കീപ്പറുടെ കൈകളിലേക്ക് എറിഞ്ഞു. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയത്. 

Aussie mentality 
Maxwell vs head  #SRHvsPBKS pic.twitter.com/seqkt2U6UL

— Rajkumar (@Rajkuma82261962) April 12, 2025
ഈ ഓവര്‍ കഴിഞ്ഞ ശേഷവും ഓസീസ് താരങ്ങള്‍ ശീതയുദ്ധം തുടര്‍ന്നു. മാര്‍കസ് സ്‌റ്റോയ്‌നിസും ഈ സമയത്ത് തര്‍ക്കത്തിന്റെ ഭാഗമായി. സ്‌റ്റോയ്‌നിസ് ഹെഡിന്റെ അടുത്തെത്തി എന്തോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. 

Heat moment between Glenn Maxwell and Travis Head.

: @StarSportsIndia | #SRHvPBKS pic.twitter.com/bjPnOPyhms

— CricAsh (@ash_cric) April 12, 2025
എന്നാല്‍ മത്സരശേഷം താരങ്ങള്‍ പരസ്പരം കൈ കൊടുത്തു. ഗൗരവമുള്ള പ്രശ്‌നമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് ട്രാവിസ് ഹെഡ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍