തോൽവി നമ്മളെ കരുത്തരാക്കും, പരമ്പര നഷ്ടത്തിൽ കെഎൽ രാഹുൽ

Webdunia
ചൊവ്വ, 25 ജനുവരി 2022 (14:49 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ പ്രതികരണവുമാ‌യി ഇന്ത്യൻ നായകൻ കെഎൽ രാഹുൽ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ രാഹുലാണ് ഇന്ത്യന്‍ ഏകദിന ടീമിനെ നയിച്ചത്. എന്നാല്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ സമ്പൂർണ്ണമായി പരാജയപ്പെട്ടിരുന്നു.
 
ഇതിന് പിന്നാലെയാണ് രാഹുൽ പ്രതികരണവുമായി എത്തിയത്. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനും ടീമിനെ നയിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ട്. പക്ഷേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിജയം നേടാനായില്ല. ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പഠിച്ചു. ഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പക്ഷേ ഇനിയും മുന്നേറാനുണ്ട്. രാഹുൽ പറഞ്ഞു.
 
തോല്‍വിയില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറുന്നില്ല. വിജയത്തേക്കാള്‍ തോല്‍വികള്‍ നമ്മെ കരുത്തരാക്കും. ഞാൻ പെട്ടെന്ന് വിജയിച്ച ഒരാളല്ല. തോല്‍വിയില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്.എനിക്ക് ലഭിച്ച അംഗീകാരങ്ങളെല്ലാം ദീര്‍ഘനാളത്തെ പ്രയത്‌നത്തിനുശേഷം വന്നതാണ്. നായകനായുള്ള എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. എനിക്ക് മികച്ച ഒരു ടീമിനെ വാർത്തെടുക്കാനാകും.എന്റെ രാജ്യത്തിനും എന്റെ ടീമിനും വേണ്ടി ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കും. രാഹുൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article