ഇന്ത്യയില്‍ കോവിഡ് കേസുകള്‍ എപ്പോള്‍ കുറയും? സൂചന നല്‍കി കേന്ദ്രം

ചൊവ്വ, 25 ജനുവരി 2022 (08:28 IST)
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ എപ്പോള്‍ കുറയുമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 15-ന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രധാനനഗരങ്ങളില്‍ രോഗബാധ കുറയുന്നുണ്ടെന്നും വാക്‌സിനേഷനാണ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറച്ചതെന്നും മന്ത്രാലയം പറഞ്ഞു. ഡല്‍ഹിയില്‍ ഒരിടവേളയ്ക്കുശേഷം പ്രതിദിന രോഗബാധ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. ഫെബ്രുവരി പകുതി ആകുമ്പോഴേക്കും കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍